ഐഎന്‍എസ് തുഷില്‍ കമ്മീഷിനിങ്ങിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്  എക്‌സ്
India

യുദ്ധത്തിനിടയിലും ഇന്ത്യയ്ക്കായി ഒരുമിച്ച് റഷ്യയും യുക്രൈനും, നാവിക സേനയ്ക്ക് പുതിയ യുദ്ധക്കപ്പല്‍

കപ്പലിന്റെ പ്രാഥമിക എന്‍ജിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ എന്നിവ നിര്‍മിച്ചതു യുക്രൈനിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: യുദ്ധത്തിനിടയിലും ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് റഷ്യയും യുക്രൈനും. 2016ല്‍ ഇന്ത്യ റഷ്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ 2 നാവിക കപ്പലുകളില്‍ ഒന്നായ ഫ്രിഗേറ്റ് ഐഎന്‍എസ് തുഷില്‍ നിര്‍മിക്കാനാണു ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

കപ്പലിന്റെ പ്രാഥമിക എന്‍ജിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ എന്നിവ നിര്‍മിച്ചതു യുക്രൈനിലാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ കപ്പല്‍ ഇന്ത്യയ്ക്കു കൈമാറി. റഷ്യയില്‍ നിന്നുള്ള 2 കപ്പലുകള്‍ക്ക് പുറമേ, സമാനമായ രണ്ടെണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള തയാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.

ഗോവയിലെ കപ്പല്‍ശാലയിലാകും കപ്പലുകള്‍ നിര്‍മിക്കുക. ഇന്ത്യന്‍ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രൈന്‍ കമ്പനിയായ സോറിയമാഷ്‌പ്രോക്റ്റ് നിര്‍മിച്ച ഗ്യാസ് ടര്‍ബൈനുകളാണ് ഉപയോഗിക്കുന്നത്. എന്‍ജിനുകള്‍ യുദ്ധക്കപ്പലില്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യ ഇത് യുക്രൈ്‌നില്‍നിന്നു വാങ്ങി റഷ്യയില്‍ എത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം