സാധ്വി ഋതംബര 
India

'നാലു മക്കളെയുണ്ടാക്കി രണ്ടുപേരെ ആര്‍എസ്എസിന് നല്‍കണം; ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകും': സാധ്വി ഋതംബര

മക്കളെ ആര്‍എസ്എസിന് നല്‍കണം. അവരെ വിഎച്ച്പി പ്രവര്‍ത്തകരാക്കണം.  അങ്ങനെയാണെങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകും

സമകാലിക മലയാളം ഡെസ്ക്


കാണ്‍പൂര്‍: എല്ലാ ഹിന്ദു കുടുംബങ്ങളും നാലു മക്കളെയുണ്ടാക്കി രണ്ടുപേരെ രാജ്യത്തിന് നല്‍കണമെന്നും അതുവഴി ഇന്ത്യ എത്രയും വേഗം ഹിന്ദു രാഷ്ട്രമായി മാറുമെന്നും ഹിന്ദുത്വ നേതാവ് സാധ്വി ഋതംബര. രാജ്യത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ടവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ അക്രമം നടത്തിയെന്നും ഇവര്‍ ആരോപിച്ചു. 

'നമ്മള്‍ രണ്ട്, നമുക്ക് രണ്ട് എന്ന രീതിയാണ് ഹിന്ദു സ്ത്രീകള്‍ പിന്തുടരുന്നത്. എന്നാല്‍ നാലുവീതം കുട്ടികളെ ഉണ്ടാക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. രണ്ടുപേരെ രാജ്യത്തിന് നല്‍കണം. ബാക്കി രണ്ടുപേര്‍ കുടുംബത്തിന് വേണ്ടിയും. മക്കളെ ആര്‍എസ്എസിന് നല്‍കണം. അവരെ വിഎച്ച്പി പ്രവര്‍ത്തകരാക്കണം.  അങ്ങനെയാണെങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകും'- നിരാല നഗറില്‍ നടന്ന രാം മഹോത്സവ് പരിപാടിയില്‍ ഋതംബര പറഞ്ഞു. 

രാജ്യത്ത് എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം. അത് ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും രാജ്യത്ത് ജനസംഖ്യ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നെങ്കില്‍ പുരോഗനമുണ്ടാകില്ലൈന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഋതംബര, തീവ്ര ഹിന്ദുത്വ സംഘടനയാ വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ സ്ഥാപക നേതാവാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT