സുശീല്‍കുമാര്‍ സാഗറിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം 
India

മരിക്കുന്നതിന് തൊട്ട് മുന്‍പ് സ്റ്റേഡിയത്തിലിട്ട് സാഗറിനെ സുശീല്‍കുമാര്‍ പൊതിരെ തല്ലി; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

രണ്ടു വാഹനങ്ങളിലായി എത്തിയാണ് സുശീലും സുഹൃത്തുക്കളും സാഗറിനെ മര്‍ദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുസ്തി താരം സുശീല്‍ കുമാര്‍ സഹഗുസ്തി താരത്തെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. വലിയ വടിയും കൈയിലേന്തി സുശീല്‍ നില്‍ക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദനത്തില്‍ 
ക്രൂരമായി പരിക്കേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മേയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. 

സുശീലിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിനു സമീപം സാഗര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഫ്‌ലാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചത്.കേസില്‍ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മേയ് നാലിന് ഡല്‍ഹിയിലെ സ്‌റ്റേഡിയത്തില്‍ വച്ചാണ് സാഗറിന് മര്‍ദ്ദനമേറ്റത്. സാഗറിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും എല്ലായിടത്തും പ്രചരിപ്പിക്കാനും സുശീല്‍ കുമാര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു.  തനിക്കെതിരെ ഇനിയാരും ശബ്ദമുയര്‍ത്താതിരിക്കുന്നതിനാണ് സാഗറിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ നിര്‍ദേശിച്ചത്.

രണ്ടു വാഹനങ്ങളിലായി എത്തിയാണ് സുശീലും സുഹൃത്തുക്കളും സാഗറിനെ മര്‍ദിച്ചത്. പൊലീസ് വാഹനത്തിന്റെ സൈറണ്‍ കേട്ട് സ്ഥലത്തുനിന്നും ഓടിയൊളിച്ച ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. നിറച്ച ഡബിള്‍ ബാരല്‍ ഗണ്‍, ത്രീ റൗണ്ട്‌സ്, രണ്ടു വടികള്‍ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ സുശീല്‍ കുമാറിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

2008 ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ രാജ്യത്തിനായി വെള്ളിമെഡലും നേടിയ താരമാണ് സുശീല്‍കുമാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

SCROLL FOR NEXT