ഫയല്‍ ചിത്രം 
India

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്ക്ക് 'കുലുക്കുഴിഞ്ഞ വെള്ളം', മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ 'ആര്‍ടി- പിസിആര്‍' രീതി- വീഡിയോ

കോവിഡ് പരിശോധന വേഗത്തിലാക്കാനായി വികസിപ്പിച്ചെടുത്ത 'സലൈന്‍ ഗാര്‍ഗിള്‍' ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പരിശോധന വേഗത്തിലാക്കാനായി വികസിപ്പിച്ചെടുത്ത 'സലൈന്‍ ഗാര്‍ഗിള്‍' ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ രീതിക്ക് കൂടുതല്‍ സമയമെടുക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. 

സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം  ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ തയാറാക്കിയ പ്രത്യേക ലായനിയില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ അരമണിക്കൂര്‍ സൂക്ഷിച്ച ശേഷം ആറുമിനിറ്റ് നേരം 98 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കും. ഈ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ആര്‍എന്‍എയാണ് ആര്‍ടി- പിസിആര്‍ പരിശോധനയ്ക്ക് അയക്കുന്നത്.

നിലവില്‍ സ്രവ സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തുന്നതിനേക്കാള്‍ എളുപ്പവും ചെലവു കുറഞ്ഞതും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതുമാണു പുതിയ രീതിയെന്ന് എന്‍ഇഇആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിര്‍നാര്‍ പറഞ്ഞു. രോഗികള്‍ക്കു ബുദ്ധിമുട്ടില്ലാതെ നേരിട്ടു തന്നെ സാംപിള്‍ ശേഖരിക്കാന്‍ കഴിയും. മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാമെന്നും ഡോ. കൃഷ്ണ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT