Salman Khurshid file
India

ആര്‍എസ്എസിനെ പുകഴ്ത്തിയ ദിഗ്വിജയ്സിങിനെ പിന്തുണച്ച് സല്‍മാന്‍ ഖുര്‍ഷിദ്

നേരത്തെയും ദിഗ്വിജയ്സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. 'ആര്‍എസ്എസ് കോണ്‍ഗ്രസിനേക്കാള്‍ ഏറെ മെച്ചമാണെന്നായിരുന്നു ആ വിവാദ പരാമര്‍ശം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാംഗവുമായ ദിഗ്വിജയ്സിങിനെ പിന്തുണച്ച് സല്‍മാന്‍ ഖുര്‍ഷിദ്. ദിഗ്വിജയ്സിങ് പാര്‍ട്ടിയുടെ നെടുന്തൂണുകളില്‍ ഒരാളാണെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും പ്രവര്‍ത്തകസമിതി അംഗവുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. ആര്‍എസ്എസിന് അവരുടേതായ കരുത്തുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. നേരത്തെയും ദിഗ്വിജയ്സിങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. 'ആര്‍എസ്എസ് കോണ്‍ഗ്രസിനേക്കാള്‍ ഏറെ മെച്ചമാണെന്നായിരുന്നു വിവാദ പരാമര്‍ശം.

ആര്‍എസ്എസിനെയും മോദിയെയും നിരന്തരം പുകഴ്ത്തുന്ന പ്രവര്‍ത്തകസമിതി അംഗം ശശിതരൂര്‍ ദിഗ്വിജയ് സിങിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാട് നേരത്തെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തകസമിതിയില്‍ പോലും മോദിയെയും ആര്‍എസ്എസിനെയും ആരാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

Salman Khurshid supports Digvijaya Singh for praising RSS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

Today's Rashi Phalam July 04| പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം; വരുമാന വർധനയ്ക്ക് സാധ്യത

പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, തൃശൂര്‍ ജില്ലയ്ക്ക് അവധി