രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട; രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് രാഹുല്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം വിഘടനവാദത്തിനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം വിഘടനവാദത്തിനുള്ള സംഘപരിവാര്‍ അജണ്ടയെന്ന് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോല്‍പിക്കാന്‍ രാജ്യം ഒറ്റക്കെട്ടാകണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. 

നേരത്തെ, കന്യാസ്ത്രീകളെ അക്രമിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 
കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 

'ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട', അമിത് ഷാ പറഞ്ഞു. 

കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരാണെന്ന് റെയില്‍വെ പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT