സഞ്ജയ് കുമാര്‍ മിശ്ര 
India

മുന്‍ ഇ ഡി മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍

ഇ ഡി മേധാവി സ്ഥാനത്ത് കാലാവധി തീര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് തവണ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് നീക്കിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍. ഇ ഡി മേധാവി സ്ഥാനത്ത് കാലാവധി തീര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് തവണ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് നീക്കിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര.

പ്രധാനമന്ത്രിയെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനായുള്ള സമിതിയില്‍ (ഇഎസി- പിഎം) സെക്രട്ടറി തലത്തില്‍ പൂര്‍ണ സമയ അംഗമായാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് കഴിഞ്ഞ നവംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സഞ്ജയ് മിശ്രയുടെ നിയമനം.

1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്ര 2018 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ആയിരുന്നു ഇഡി മേധാവിയായി നിയോഗിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മൂന്ന് തവണ കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. 2023 ല്‍ സുപ്രീം കോടതി ഇടപെട്ടാണ് പിന്നീട് സഞ്ജയ് കുമാറിനെ നീക്കിയത്.

സഞ്ജയ് കുമാര്‍ മിശ്ര ഇഡി മേധാവിയായി പ്രവര്‍ത്തിച്ച സമയത്താണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ തുടര്‍ച്ചയായി ഇ ഡി നടപടി ഉണ്ടായത്. ഇക്കാലയളവില്‍ മാത്രം ഇ ഡി നാലായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തില്‍ അധികം തിരച്ചിലുകളും നടത്തിയിരുന്നു.

നിലവില്‍ സുമന്‍ ബേരിയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാന്‍. സഞ്ജീവ് സന്യാല്‍, ഡോ. ഷമിക രവി എന്നിവര്‍ അംഗങ്ങളും രാകേഷ് മോഗന്‍, ഡോ. സജ്ജിദ് ചിനോയ്, ഡോ. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, പ്രൊഫ. ടി ടി റാംമോഹന്‍, ഡോ. പൂനം ഗുപ്ത എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT