Election 
India

ഇലക്ടറല്‍ ബോണ്ട് വാങ്ങിയതില്‍ മുന്‍ നിരയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍; കൂടുതല്‍ തുക ലഭിച്ചത് ബിജെപിക്ക്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ചത് 1700 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് വാങ്ങിയതില്‍ മുന്‍ നിരയിലുള്ളത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ആന്റ് ഗെയിമിങ് ആന്റ് ഹോട്ടല്‍ ബിസിനസ് ലിമിറ്റഡാണ് ബോണ്ടു വാങ്ങിയവരില്‍ മുന്‍ നിരയില്‍. 1368 കോടി രൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും ചുമതല ഈ കമ്പനിക്കാണ്.

ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ആകെ ലഭിച്ചതില്‍ പകുതിയോളം ലഭിച്ചത് ബിജെപിക്കാണെന്നാണ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ചത് 1700 കോടിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ബിജെപിക്ക് കിട്ടിയത് 202 കോടി. ബോണ്ടു സ്വീകരിച്ചവരില്‍ ഇടതു പാര്‍ട്ടികള്‍ ഇല്ല.

അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നവര്‍ കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തു വന്ന പട്ടികയിലെ ആദ്യ അഞ്ചില്‍ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ്. ഇവര്‍ക്കെതിരെ ആദായ നികുതി, ഇഡി അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ഇഡി 409 കോടി പിടിച്ചതിന് ശേഷം സാന്റിയാഗോ മാര്‍ട്ടിന് വാങ്ങിയത് 100 കോടിയുടെ ബോണ്ടാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും കൂടുതല്‍ തുക നല്‍കിയ മറ്റു കമ്പനികള്‍ :

മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ

ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപ

വേദാന്ത ലിമിറ്റഡ് 400 കോടി രൂപ

ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി രൂപ

ഭാരതി ഗ്രൂപ് 247 കോടി രൂപ

എസ്സല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്224 കോടി രൂപ

വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 220 കോടി രൂപ

കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി രൂപ

മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി രൂപ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT