കോളജില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹം   എക്‌സ്
India

സാരിയില്ലാതെ സരസ്വതി വിഗ്രഹം; അശ്ലീലമായി ചിത്രീകരിച്ചെന്ന് എബിവിപി; വിവാദം

എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ കോളജ് അധികൃതര്‍ വിഗ്രഹം സാരികൊണ്ട് പുതപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി വിവാദം. സരസ്വതിയെ പരമ്പരാഗതമായ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് സരസ്വതി പൂജാ ആഘോഷങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. വസന്തപഞ്ചമി ദിനത്തോടനുബന്ധിച്ചാണ് ഗവര്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് കോളജില്‍ സരസ്വതിയുടെ പ്രതിമ സ്ഥാപിച്ചത്

എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ വിഗ്രഹം സാരികൊണ്ട് പുതപ്പിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പ്രതികരിച്ചു. എബിബിപിക്ക് പിന്നാലെ ബജ്‌റംഗദള്‍ അനുകൂലികളും ഏറ്റെടുത്തു. സരസ്വതിയുടെ വിഗ്രഹ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

രാജ്യത്താകെ സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. സര്‍ക്കാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കോളജില്‍ അശ്ലീലമായ രീതിയിലാണ് സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചതെന്ന വിവരം രാവിലെ അറിഞ്ഞതായി എബിവിപി ജോയിന്റ് സെക്രട്ടറി ദിബാകര്‍ ആചാരി പറഞ്ഞു. പരമ്പരാഗത സാരി ഉടുപ്പിക്കാതെ സരസ്വതി ദേവിയെ വികലമായി ചിത്രീകരിക്കുകയായിരുന്നു. ഏത് വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ദിബാകര്‍ ആചാരി പറഞ്ഞു.

കോളജ് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി മണിക് സാഹ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. അതേസമയം, മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല വിഗ്രഹം സ്ഥാപിച്ചതെന്ന് കോളജ് അധികൃതര്‍ പ്രതികരിച്ചു. വിഗ്രഹം മാറ്റിയ ശേഷം പ്ലാസ്്റ്റിക് ഷീറ്റുകൊണ്ട് മൂടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT