അരവിന്ദ് കെജരിവാള്‍  ഫയല്‍
India

കെജരിവാള്‍ ജയിലില്‍ തുടരും; സ്‌റ്റേ നീക്കണമെന്ന ഹര്‍ജി മാറ്റി, ഹൈക്കോടതി വിധി വരട്ടെയെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്‍കിയ വിചാരണക്കോടതി വിധി താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. അടിയന്തരമായി കേള്‍ക്കാന്‍ കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് അവധിക്കാല ബെഞ്ച് സ്വീകരിച്ചത്.

ഹൈക്കോടതി ഇക്കാര്യത്തില്‍ വിധി പറയാനിരിക്കുകയാണെന്ന്, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെ ഇഡി എതിര്‍ത്തു. തുടര്‍ന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇടപെടുന്നത് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കെയായിരുന്നു, വിചാരണക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി നടപടി. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT