സുപ്രീംകോടതി  ഫയല്‍
India

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

എം ജെ ജോണ്‍സന്‍, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം ജെ ജോണ്‍സന്‍, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

2021ല്‍ വിവാഹ മോചന കേസില്‍ നിയമസഹായം തെടിയെത്തിയ യുവതിയെ അഭിഭാഷകന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞതായി അതിജീവിത ആരോപിച്ചു. കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു.

കേസില്‍ ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സുഹൃത്തുമായ അഭിഭാഷകനും പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഒന്നാം പ്രതിക്കെതിരെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍