പ്രതീകാത്മക ചിത്രം 
India

എന്‍ഡിഎ പരീക്ഷയില്‍ സ്ത്രീകള്‍ക്കും അവസരം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

എന്‍ഡിഎ പരീക്ഷയില്‍നിന്നു സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതു ലിംഗ വിവേചനമാണെന്നു വിലയിരുത്തിയാണ്, ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീം കോടതി. എന്‍ഡിഎ പരീക്ഷയില്‍നിന്നു സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതു ലിംഗ വിവേചനമാണെന്നു വിലയിരുത്തിയാണ്, ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.   

സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഈ പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്നും പ്രവേശനം കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു. 

സായുധസേനയില്‍ സത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമെന്നു കോടതി കുറ്റപ്പെടുത്തി. ജുഡീഷ്യറിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. 

'ഇതൊരു മാനസികാവസ്ഥയുടെ പ്രശ്‌നമാണ്. നിങ്ങള്‍ തന്നെ മാറ്റുന്നതാണ് നല്ലത്. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ക്രിയാത്മകമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT