സുപ്രീംകോടതി ഫയൽ
India

'കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണം'; കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി

കോടതി വിധികള്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്താവിച്ച ജസ്റ്റിസ് ഒക പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാസക്തി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ച വിവാദമായ കല്‍ക്കട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികാരികള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കോടതി വിധികള്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ചിന് വേണ്ടി വിധി പ്രസ്താവിച്ച ജസ്റ്റിസ് ഒക പറഞ്ഞു.

ലൈംഗികാതിക്രമക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീല്‍ പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഇയാളെ വെറുതെ വിട്ട ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. ജനുവരി നാലിന് കേസ് പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതി വിധിയിലെ ചില ഖണ്ഡികകള്‍ പ്രശ്നമാണെന്നും അത്തരം വിധികള്‍ എഴുതിയത് തികച്ചും തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഒരു പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ അന്തസും സ്വകാര്യതയും സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണെന്നും ഹൈക്കേോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ പുരുഷന്‍ പരിശീലിക്കണമെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT