പ്രതീകാത്മക ചിത്രം 
India

മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, കുട്ടികള്‍ക്കു സ്‌കൂള്‍; ഇതെന്തു നയമെന്ന് സുപ്രീം കോടതി

മൂന്നര വയസുകാരും നാലര വയസ്സുകാരുമെല്ലാം സ്‌കൂളില്‍ പോവുകയാണ്. അവരുടെ ആരോഗ്യം ആരാണ് സംരക്ഷിക്കുകയെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിനിടയിലും സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ ഇരിക്കുമ്പോഴും കുട്ടികള്‍ സ്‌കൂളില്‍ വരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

മലിനീകരണം ഉയര്‍ന്നുനില്‍ക്കുമ്പോഴും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വിയോട് കോടതി ആരാഞ്ഞു. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീടുകളില്‍ ഇരിക്കുകയാണ്. അപ്പോള്‍  പിന്നെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

മലിനീകരണം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വരെ ആലോചിക്കുന്നെന്നാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞ്. എന്നാല്‍ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുന്നു, വായുമലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുമ്പോഴും മൂന്നര വയസുകാരും നാലര വയസ്സുകാരുമെല്ലാം സ്‌കൂളില്‍ പോവുകയാണ്. അവരുടെ ആരോഗ്യം ആരാണ് സംരക്ഷിക്കുകയെന്ന് കോടതി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT