ഹിജാബ് വിലക്ക്; ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍  പിടിഐ
India

കോളജിലെ ഹിജാബ് വിലക്ക്; ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യാംപസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

കോളജിന്റെ ഡ്രസ് കോഡ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരീക്ഷ വരുന്ന സാഹചര്യത്തില്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെമ്പൂര്‍ ട്രോംബെ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളജ് ആണ് ക്യംപസില്‍ ഹിജാബ് വിലക്കി ഉത്തരവിറക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഡ്രസ് കോഡ് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമായി കാണാനാവില്ലെന്നാണ്, ജൂണ്‍ 26ലെ വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.

ഡ്രസ് കോഡ് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അത് ഏര്‍പ്പെടുത്തുന്നത് കോളജിന്റെ അധികാര പരിധിയില്‍ പെട്ട കാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

SCROLL FOR NEXT