സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഫയൽ
India

'ഞാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?'; ചന്ദ്രചൂഡിന്റെ പേരില്‍ വ്യാജ സന്ദേശം, കേസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ വ്യാജ സന്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ വ്യാജ സന്ദേശം. ചന്ദ്രചൂഡിന്റെ പേരില്‍ സാമൂഹിക മാധ്യമമായ എക്സില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടം ചോദിച്ച് കൊണ്ടുള്ള സന്ദേശമാണ് പ്രചരിച്ചത്. ചീഫ് ജസ്റ്റിന്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതി സൈബര്‍ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്. കൊളീജിയത്തിന്റെ അടിയന്തിരയോഗമുണ്ട്. ഇവിടെ കൊണോട്ട്പ്ലേസില്‍ കുടുങ്ങിപ്പോയി. ടാക്സിക്ക് കൊടുക്കാന്‍ 500 രൂപ അയച്ചുതരാമോ?. കോടതിയില്‍ തിരിച്ചെത്തിയാല്‍ ഉടനെ മടക്കിതരാം. '- എന്നായിരുന്നു വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈബര്‍ ക്രൈം വിഭാഗത്തിന് സുപ്രീംകോടതി അധികൃതര്‍ പരാതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT