വീഡിയോ ദൃശ്യം 
India

'പ്രിൻസിപ്പൽ ആകണം'- അധ്യാപകനും അധ്യാപികയുടെ ഭർത്താവും തമ്മിൽ പൊരിഞ്ഞ അടി! (വീഡിയോ)

'പ്രിൻസിപ്പൽ ആകണം'- അധ്യാപകനും അധ്യാപികയുടെ ഭർത്താവും തമ്മിൽ പൊരിഞ്ഞ അടി! (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള അധ്യാപകനും അധ്യാപികയുടെ ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൈയാങ്കളിയിൽ. ബിഹാറിലാണ് സംഭവം. കൈയാങ്കളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ബിഹാർ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെ മോത്തിഹാരിയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചാണ് ഇരുവരും അടികൂടിയത്.

ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം അടികൂടിയത്. ശിവ്ശങ്കർ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുന്നുണ്ടെന്നും വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.  

ഇരുവരും അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി. രണ്ട് പേരോടും യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ചർച്ചയ്ക്ക് എത്തിയപ്പോഴാണ് ഓഫീസിൽ വച്ച് അടിയുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT