മൂന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത് പ്രതീകാത്മക ചിത്രം
India

പാക് പതാകയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിച്ചു; 15 കാരന്റെ പരാതിയില്‍ കേസ്

മൂന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ റോഡില്‍ കിടന്ന പാകിസ്ഥാന്‍ പതാകയില്‍ മൂത്രമൊഴിക്കാന്‍ ഒരു വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കൊണ്ടു ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. ഇതിന്റെ വിഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ കൂടുതല്‍ വിനോദ സഞ്ചാരികളായിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ സമാജ് വാദി പാര്‍ട്ടിയുടെ അലിഗഡ് ജില്ലാ നേതൃത്വം അപലപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 15 വയസുള്ള വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടൊപ്പം ഗവണ്‍മെന്റ് ഇന്റര്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

ജനക്കൂട്ടം ആണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും പേര് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയോട് അസഭ്യം പറഞ്ഞുകൊണ്ട് നിലത്തു കിടന്ന പാക് പതാകയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി