ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന്‍ ശകാരിച്ചതിനെ തുടര്‍ന്ന് 19 വയസുകാരി ആത്മഹത്യ ചെയ്തു  പ്രതീകാത്മക ചിത്രം
India

ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന്‍ ശകാരിച്ചു; ബിരുദ വിദ്യാര്‍ഥിനി അടുക്കളയില്‍ തൂങ്ങിമരിച്ചു

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന്‍ ശകാരിച്ചതിനെ തുടര്‍ന്ന് 19 വയസുകാരി ആത്മഹത്യ ചെയ്തു. ബിബിഎ വിദ്യാര്‍ഥി ഭൂമിക വിനോദ് ധന്വാനിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയിലാണ് സംഭവം.

വിദ്യാര്‍ഥിനിക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന്‍ അവളെ ശകാരിച്ചിരുന്നു. ഇതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി വീട്ടിലെ അടുക്കളയില്‍ തുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ വീട്ടുകാരാണ് വിദ്യാര്‍ഥിനിയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും