രഘുനാഥ് മഹാപത്ര/ഫയല്‍ 
India

ശില്‍പ്പി രഘുനാഥ് മഹാപത്രയ്ക്കു പിന്നാലെ രണ്ടു മക്കളും കോവിഡിനു കീഴടങ്ങി

ശില്‍പ്പി രഘുനാഥ് മഹാപത്രയ്ക്കു പിന്നാലെ രണ്ടു മക്കളും കോവിഡിനു കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രമുഖ ശില്‍പ്പിയും മുന്‍ രാജ്യസഭാംഗവുമായ രഘുനാഥ് മഹാപത്രയ്ക്കു പിന്നാലെ രണ്ടു മക്കളും കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം ഒന്‍പതിനാണ് മഹാപത്ര എയിംസ് ആശുപത്രിയില്‍ മരിച്ചത്. രണ്ടു മക്കള്‍ കഴിഞ്ഞ ദിവസം കോവിഡിനു കീഴടങ്ങിയതായി കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 

രഘുനാഥ് മഹാപത്രയുടെ ഇളയ മകന്‍ പ്രശാന്ത മഹാപത്ര ഒഡിഷയുടെ മുന്‍ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ ആയിരുന്നു. ഭുവനേശ്വര്‍ എയിംസില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന പ്രശാന്ത ബുധനാഴ്ചയാണ് മരിച്ചത്. 

രഘുനാഥയുടെ മൂത്ത മകന്‍ ജന്‍ശോഭാന്ത ഇന്നലെയാണ് അന്ത്യശ്വാസം വലിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ എയിംസില്‍നിന്ന് എസ്‌യുഎം കോവിഡ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT