സീസിങ് രാജ 
India

ബിഎസ്പി നേതാവിന്റെ കൊലപാതക കേസിലെ പ്രതി; സീസിങ് രാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഇന്നലെ ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത സീസിങ് രാജയെ പൊലീസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ സീസിങ് രാജ ചെന്നൈയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സീസിങ് രാജ.

ഇന്നലെ ആന്ധ്രാപ്രദേശിലെ കടപ്പയില്‍ വെച്ച് അറസ്റ്റ് ചെയ്ത സീസിങ് രാജയെ പൊലീസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്. സീസിങ് രാജയെ ഒളിപ്പിച്ച ആയുധങ്ങള്‍ കാണിക്കാന്‍ ചെന്നൈയിലെ നീലങ്കരൈയില്‍ എത്തിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍ പ്രതി തോക്ക് ഉപയോഗിച്ച് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയറ്റിലും നെഞ്ചിലും വെടിയേറ്റ പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീസിങ് രാജയ്ക്കെതിരെ 33 കേസുകള്‍ നിലവിലുണ്ടെന്നും അഞ്ച് തവണ ഗുണ്ടാ ആക്ട് പ്രകാരമുള്ള കേസുകള്‍ നേരിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്‌ട്രോങ്ങിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി