ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു, ടെലിവിഷന്‍ ദൃശ്യം 
India

നികുതി നിരക്കില്‍ മാറ്റമില്ല, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്, 75 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്കു റിട്ടേണ്‍ വേണ്ട 

ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവു നല്‍കി ബജറ്റ് പ്രഖ്യാപനം. എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള, പെന്‍ഷന്‍ വരുമാനം മാത്രമുള്ളവരെയാണ് റിട്ടേണ്‍ നല്‍കുന്നതില്‍നിന്ന ഒഴിവാക്കിയത്. ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല.

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ  എണ്ണം 2014ല്‍ 3.31 കോടി ആയിരുന്നെങ്കില്‍ 2020ല്‍ അത് 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി പറഞ്ഞു. 

ആദായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷനല്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെന്റല്‍ സ്ഥാ്പിക്കും.  നികുതി കേസുകള്‍ റീഓപ്പണ്‍ ചെയ്യുന്നതിനുള്ള കാലപരിധി ആറു വര്‍ഷത്തില്‍നിന്നു മൂന്നായി കുറയ്ക്കും. അന്‍പതു ലക്ഷത്തിനു മുകളിലുള്ള നികുതി വെട്ടിപ്പു കേസുകള്‍ പത്തു വര്‍ഷത്തിനു ശേഷവും റീഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കും. 

ഡിജിറ്റല്‍ മോഡില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്കു കൂടുതല്‍ ഇളവുകള്‍ നല്‍കും. ഇവരുടെ ഇളവു പരിധി പത്തു കോടിയായി ഉയര്‍ത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

SCROLL FOR NEXT