അനിൽ ജോഷിയാര/ ട്വിറ്റർ ചിത്രം 
India

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദിലും ചെന്നൈയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവും സബര്‍കാന്ത ജില്ലയിലെ ബിലോഡ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ അനില്‍ ജോഷിയാര ആണ് മരിച്ചത്. 

70 കാരനായ ജോഷിയാരയ്ക്ക് ജനുവരിയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് ഭേദമായെങ്കിലും, ഇതുമൂലമുള്ള ശാരീരിക അവശതകള്‍ രൂക്ഷമായി. ഇതേത്തുടര്‍ന്ന് അഹമ്മദാബാദിലും ചെന്നൈയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 

ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ശൈലേഷ് പാര്‍മര്‍ ആണ് അനില്‍ ജോഷിയാരയുടെ മരണവാര്‍ത്ത അറിയിച്ചത്. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ നിമാബെന്‍ ആചാര്യ ആദരസൂചകമായി സഭാ നടപടികള്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍

'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും, മഹാറാലിയില്‍ പങ്കെടുക്കും

SCROLL FOR NEXT