ഫയല്‍ ചിത്രം 
India

വധശിക്ഷ വിധിക്കുന്നത് പകവീട്ടല്‍ പോലെ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടല്‍ പോലെയാണ് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മധ്യപ്രദേശില്‍ കവര്‍ച്ചക്കിടെ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. 

പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം. പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം. പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം.

കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം. ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്