ഫയല്‍ ചിത്രം 
India

മൂന്നുനില കെട്ടിടത്തില്‍ 'ഗസ്റ്റ് ഹൗസ്' ; റെയ്ഡില്‍ കുടുങ്ങിയത് 18 പേര്‍ ; വന്‍ സെക്‌സ് റാക്കറ്റ് വലയില്‍

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വന്‍ പെണ്‍വാണിഭ സംഘം നോയിഡയില്‍ പിടിയില്‍. സെക്ടര്‍ 51 ല്‍ മൂന്നുനില കെട്ടിടത്തിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. എട്ടു മാനേജര്‍മാരെയും 10 കസ്റ്റമേഴ്‌സിനെയും പൊലീസ് അറസ്റ്റു ചെയ്തു. 

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു. ഗസ്റ്റ് ഹൗസ് പോലെ, ഒരാള്‍ക്കും സംശയത്തിന് ഇട നല്‍കാതെയാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് നോയ്ഡ് ഡിസിപി രണ്‍വിജയ് സിങ് പറഞ്ഞു. 

അഭിഷേക്, ആകാശ്, ശിവം, രമേഷ്, യോഗേഷ്, പ്രമോദ്, പൂജ നാഗ്പാല്‍, മിലന്‍ താക്കൂര്‍ എന്നീ സെക്‌സ് റാക്കറ്റ് മാനേജര്‍മാരാണ് പിടിയിലായത്. ഇവര്‍ നേരത്തെ സെക്ടര്‍ 18 മാര്‍ക്കറ്റില്‍ ഒരു സ്പാ നടത്തിയിരുന്നു. 

ഈ വര്‍ഷം ആദ്യം ഇത് പൂട്ടിപ്പോയി. തുടര്‍ന്നാണ് ഗസ്റ്റ് ഹൗസ് ആരംഭിച്ചത്. ഡിമാന്‍ഡ് അനുസരിച്ച് 5000 മുതല്‍ 15,000 വരെയാണ് യുവതികള്‍ക്കായി നിരക്ക് ഈടാക്കിയിരുന്നത്. റെയ്ഡില്‍ ബുക്കിങ്ങിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകളും അക്കൗണ്ട് ബുക്കുകളും ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT