പ്രതീകാത്മക ചിത്രം 
India

'തലയിണയുമായി സെക്‌സ്', മെഡിക്കല്‍ കോളജില്‍ ക്രൂര റാഗിങ്; മധ്യപ്രദേശില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് 

മധ്യപ്രദേശില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്. ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് അശ്ലീല കൃത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് നടപടി. 

ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജിലാണ് സംഭവം. റാഗിങ് സഹിക്കാന്‍ വയ്യാതെ വന്നതോടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. തലയിണയുമായും സഹവിദ്യാര്‍ഥികളുമായും സെക്‌സ് ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.

സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്‌ലാറ്റിലാണ് ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ യുജിസി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി റാഗിങ് കമ്മിറ്റിപൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിച്ചെടുക്കുകയും പരസ്പരം മുഖത്തടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍