ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനം; 15 വര്‍ഷത്തിനിടെ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേര്‍; സര്‍ക്കാരിനെതിരെ ആംആദ്മി

ഗുജറാത്തില്‍ വീണ്ടും മദ്യദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാലങ്ങളായി നിലനില്‍ക്കുന്ന മദ്യനിരോധനത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി
ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്
ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും മദ്യദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാലങ്ങളായി നിലനില്‍ക്കുന്ന മദ്യനിരോധനത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി. മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തില്‍  കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തനിടെ വിഷമദ്യം കഴിച്ച് 845ലധികം പേര്‍ മരിച്ചതായി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

'ഗുജറാത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ്. പതിഞ്ചുവര്‍ഷത്തിനിടെ 845ലധികം പേരാണ് ഇവിടെ വ്യാജമദ്യം കഴിച്ച് മരിച്ചത്. ഇത്രയും വലിയ മാഫിയ ഏത് രാഷ്ട്രീയക്കാരടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്?. മദ്യനിരോധനത്തിലൂടെ സര്‍ക്കാരിന് 15000 കോടിരൂപയുടെ നഷ്ടമാണുള്ളത്. ഇവിടെ മദ്യം പരസ്യമായി വില്‍ക്കുന്നു. അപ്പോള്‍ ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നത്'- സൗരഭ് ചോദിച്ചു.

ഗുജറാത്തിലേതിന് സമാനമായ വിഷമദ്യം ഡല്‍ഹിയിലും വില്‍ക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തില്‍ ചിലര്‍ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയം വന്നതോടെ നേരത്തെതില്‍ നിന്ന് ഡല്‍ഹിയില്‍ മദ്യഷോപ്പുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായും ഭരദ്വാജ് പറഞ്ഞു.

ഗുജറാത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണ് വിഷമദ്യദുരന്തമുണ്ടായത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പിന്റു എന്നയാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും. ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. 

സംഭവം അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എടിഎസും സമാന്തരമായി അന്വേഷിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com