India

പ്രാഥമിക കര്‍മത്തിനായി വെളിയിടത്തിലേക്ക് ഇറങ്ങി; ബലാത്സംഗ ശ്രമം; യുവതിക്ക് കാഴ്ച നഷ്ടമായി

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ യുവതിക്ക് കാഴ്ച നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ യുവതിക്ക് കാഴ്ച നഷ്ടമായി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാര്‍ഷകതൊഴിലാളിയാണ് അതിക്രമത്തിനിരയായ യുവതി. ചൊവ്വാഴ്ച രാത്രി പ്രാഥമിക കര്‍മം നിര്‍വഹിക്കാനായി വീടിന് പുറത്തിറങ്ങയപ്പോള്‍ അജ്ഞാതസംഘം അതിക്രമിക്കുകയായിരുന്നു. ഇത് ചെറുത്തതോടെ യുവതിയെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. 

അജ്ഞാതസംഘത്തിന്റെ അതിക്രമത്തില്‍ നിന്നും യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടമായതായും മറ്റേ കണ്ണിന് സാരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് എങ്ങനെ മനസ്സിലായി?, വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: പിണറായി വിജയൻ

Today's Rashi Phalam November 21|പ്രതീക്ഷിക്കാത്ത സഹായം ലഭിക്കും; ദൂരയാത്രയ്ക്ക് അനുകൂല സാഹചര്യം

'ഇനി ബിരിയാണി വിളമ്പും'; മോദിക്കൊപ്പം പാക് മന്ത്രി ഇരുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസ്: നവംബര്‍ 26 നകം കുറ്റപത്രം സമര്‍പ്പിക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; കോൺ​ഗ്രസിന് വൻ മുന്നേറ്റം