ഡിജിപി രാജേഷ് ദാസ് 
India

ഐപിഎസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; മുന്‍ ഡിജിപി രാജേഷ് ദാസിന് നിര്‍ബന്ധിത വിരമിക്കല്‍

സര്‍വീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ രാജേഷ് ദാസിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുന്‍ ഡിജിപി രാജേഷ് ദാസിനു നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷക്ക് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ്  നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവ്. ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ രാജേഷ് ദാസിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കെയാണ് നടപടി. 2021 ഫെബ്രുവരിയില്‍, അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷ ഒരുക്കുന്നതിനിടെയാണു രാജേഷ് ദാസ് തന്റെ വാഹനത്തില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിച്ചതെന്ന പരാതി ഉയര്‍ന്നത്. 

പരാതി നല്‍കരുതെന്ന് പറഞ്ഞു രാജേഷ് വനിതാ ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. ഒപ്പം മറ്റ് ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെ വനിതാ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കി. 
കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതോടെ പ്രത്യേക കോടതി രാജേഷ് ദാസിന് പിഴയും 3 വര്‍ഷം തടവും വിധിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി