പ്രതീകാത്മക ചിത്രം 
India

ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിൻസിപ്പലിനെതിരെ മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാർഥികൾ; അറസ്റ്റ്

12, 13 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യുപിയിലെ ഗാസിയാബാദില്‍ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഡോ. രാജീവ് പാണ്ഡ്യ ആണ് അറസ്റ്റിലായത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിദ്യാര്‍ഥിനികള്‍ രക്തം കൊണ്ട് കത്തെഴുതി അയച്ചിരുന്നു. 12, 13 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 

പലകാരണങ്ങള്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍ ഓഫീസ് മുറിയിലേക്ക് തങ്ങളെ വിളിച്ചുവരുത്തി അനുചിതമായി ശരീരത്തില്‍ സ്പര്ശിച്ചു എന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. പ്രിൻസിപ്പലിൽ നിന്നും ലൈം​ഗികാതിക്രമം നേരിട്ട ഒരോ വിദ്യാർഥിനിക്കും മുഖ്യമന്ത്രിയെ നേരിൽ കണ്ട്  കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും അതിനുള്ള അനുമതി നല്‍കണമെന്നും കത്തിൽ പറയുന്നു. 

എന്നാല്‍ വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി. കുട്ടികളുടെ രക്ഷിതാക്കള്‍ നിയമവിരുദ്ധമായി സ്‌കൂള്‍ ക്യാമ്പസില്‍ കയറിയതായും തന്നെ മര്‍ദ്ദിച്ചെന്നും ചൂട്ടിക്കാട്ടി പ്രിന്‍സിപ്പലും പരാതി നല്‍കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും നിയമനടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം