വീഡിയോ ​ദൃശ്യം 
India

'ബിജെപിയാണ് അവരുടെ പ്രശ്നം; ശബാന ആസ്മിയും നസിറുദ്ദീൻ ഷായും തുക്‌ഡെ- തുക്‌ഡെ ഗ്യാങ് ഏജന്റുമാർ'- ​മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത് സംബന്ധിച്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: സിനിമാ താരങ്ങളായ ശബാന ആസ്മി, നസിറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവർക്കെതിരെ ​ഗുരുതര ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. അവർ മൂവരും തുക്ഡെ- തുക്ഡെ സംഘത്തിന്റെ ഏജന്റുമാരാണെന്ന് അദ്ദേഹം തുറന്നടിച്ചു. 

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത് സംബന്ധിച്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പരിഹാസവും വിമര്‍ശനവും.

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ മാത്രം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ്ങിന്റെ സ്ലീപ്പര്‍ സെല്‍ ഏജന്റുമാരാണ് ശബാന ആസ്മി, നസിറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവരെ പോലെയുള്ളവര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും പ്രശ്‌നം ഉടലെടുക്കുമ്പോള്‍ മാത്രം നസിറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ ഭയം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം സജീവമാകുന്ന, തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് മടക്കി നല്‍കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇത്തരക്കാരുടെ തനിനിറം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.'

'രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ ഝാര്‍ഖണ്ഡില്‍ യുവതിയെ ജീവനോടെ ചുട്ടെരിച്ചതിനെ കുറിച്ചോ ശബാന ആസ്മിയ്ക്ക് യാതൊന്നും പറയാനില്ല. ഇക്കൂട്ടര്‍ ഈ വിഷയങ്ങളില്‍ പ്രതികരിച്ച് കാണാറില്ല. ഇക്കാര്യങ്ങളില്‍ നിന്നുതന്നെ അവരുടെ മാനസികാവസ്ഥ മനസിലാക്കാവുന്നതാണ്. ഇവരെ എങ്ങനെയാണ് സംസ്‌കാര സമ്പന്നരെന്നോ മതേതരരെന്നോ സംബോധന ചെയ്യാന്‍ സാധിക്കുക?'- മിശ്ര ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT