Shah Rukh Khan, Ajay Devgn, Tiger Shroff  FILE
India

'പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചു'; ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷറോഫിനും നോട്ടീസ്

പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ് ഗണ്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ക്ക് നോട്ടീസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ് ഗണ്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ക്ക് നോട്ടീസ്. നിരോധിത ഉല്‍പ്പന്നമായ വിമല്‍ പാന്‍ മസാലയുടെ പരോക്ഷ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങള്‍ക്കും മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പൂര്‍ണമായി നിരോധിച്ചിട്ടുള്ള പാന്‍ മസാലയെ വിമല്‍ ഏലച്ചി എന്ന മൗത്ത് ഫ്രഷ്‌നറിന്റെ പേരില്‍ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി സ്വീകരിച്ചത്.

സംസ്ഥാനത്ത് പുകയിലയുടെയും പാന്‍ മസാലയുടെയും വില്‍പ്പനയ്ക്കും പ്രചാരണത്തിനും വിലക്കുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് വരികയാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഇതിന്റെ ചുവടുപിടിച്ചാണ് താരങ്ങള്‍ക്കെതിരെയുള്ള നടപടി.

വിമല്‍ ഏലച്ചി പരസ്യത്തില്‍ മൂന്ന് താരങ്ങളുടെയും പങ്കിനെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വിമല്‍ പാന്‍ മസാല ബ്രാന്‍ഡുമായി പരസ്യം സാദൃശ്യം പുലര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. ഇത് ഉല്‍പ്പന്നത്തിന്റെ പരോക്ഷ പ്രചാരണത്തിന് കാരണമാകുമെന്നും നോട്ടീസില്‍ പറയുന്നു.

Shah Rukh Khan, Ajay Devgn, Tiger Shroff get FDA notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ നിന്നൊരു വ്യാജ പോസ്റ്റ്; തൊണ്ടതൊടാതെ വിഴുങ്ങി നെതന്യാഹു, വിവാദം

ആദ്യമായി 'കിരീട മധുരം നുണഞ്ഞ്' മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

40,000 രൂപയ്ക്ക് താഴെ വില, 7,050 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ ഇസഡ്11 ലോഞ്ച് വ്യാഴാഴ്ച

'അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്'; കിച്ചു സുധി

500 കിലോമീറ്റര്‍ വരെ റേഞ്ച്, വരുന്നു എംജിയുടെ സെവന്‍ സീറ്റര്‍ ഇലക്ട്രിക് എസ് യുവി; ചിത്രം പുറത്ത്