ഗുലാം നബി ആസാദ്/ഫയല്‍ 
India

‘രാജ്യം അംഗീകരിച്ചു, എന്നിട്ടും കോൺഗ്രസിന് വേണ്ട’; ഗുലം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബലും ശശി തരൂരും

നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം നേടിയ ​ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാക്കളായ കപിൽ സിബലും ശശി തരൂരും. ​ഗുലാം നബിയെ അഭിനന്ദിക്കുമ്പോൾ തന്നെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം കൂടി ഉൾപ്പെടുന്നതാണ് സിബലിന്റെ ട്വീറ്റ്. പൊതുരം​ഗത്തെ ഗുലാം നബി ആസാദിന്റെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബൽ കുറിച്ചു. 

​ഗുലാം നബിക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രീയമായി മറുവശത്തു നിൽക്കുന്ന സർക്കാരാണെങ്കിലും, പൊതുരം​ഗത്തെ സേവനത്തെ അം​ഗീകരിക്കുനന്ത് നല്ലകാര്യമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.  

ബുദ്ധദേബ് അടിമ ​(ഗുലാം) ആകാനല്ല ആസാദ് (സ്വാതന്ത്ര്യം) ആകാനാണ് തീരുമാനിച്ചതെന്നായിരുന്നു ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രം​ഗത്തുവന്ന ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു