Shashi Tharoor leg fracture  ശശി തരൂരിന്റെ ഓഫീസ് എക്സിൽ പങ്കുവെച്ച ചിത്രം
India

പാര്‍ലമെന്റ് കവാടത്തില്‍ തെന്നി വീണ ശശി തരൂരിന്റ കാല്‍ ഒടിഞ്ഞു; ചിത്രം പങ്കുവെച്ച് എംപി

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ കാല്‍ ഒടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ കാല്‍ ഒടിഞ്ഞു. ഇന്നലെയുണ്ടായ വീഴ്ചയിലാണ് വലത് കാല്‍ ഒടിഞ്ഞത്.ശശി തരൂരിന്റെ ഓഫീസ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഒടിവ് പറ്റിയ കാലുമായി നില്‍ക്കുന്ന തരൂരിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടില്‍ നിന്ന് ശശി തരൂര്‍ തെന്നിവീണത്. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും അടുത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്നാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ശശി തരൂര്‍ പാര്‍ലമെന്റിലെത്തിയത്.

ഇന്ന് രാവിലെ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ഒടിവ് സ്ഥിരീകരിച്ചത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ശശി തരൂര്‍ കഴിയുന്നത്ര പങ്കെടുക്കും. ഒരുപക്ഷേ വീല്‍ചെയറില്‍ ആണെങ്കില്‍ കൂടിയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ സജീവമായി എംപി പങ്കെടുക്കുമെന്നും ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു.

Shashi Tharoor leg fracture after slipping at Parliament gate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ എണ്ണ നിര്‍ത്തിയോ?, മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം; പ്രാധാന്യം ഊര്‍ജ്ജസുരക്ഷയ്ക്ക്, വേണ്ടി വന്നാല്‍ വെനസ്വേലയില്‍ നിന്നും വാങ്ങും

കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ ക്ലബ് വിട്ടു

ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ് കെയറിൽ ട്രെയിനിയാകാം, എസ് എസ് എൽ സി, ഐടിഐ, ബിരുധാരികള്‍ക്കും അപേക്ഷിക്കാം

'ഇന്ത്യ മാത്രമല്ല... ഞങ്ങള്‍ക്ക് 3 എതിരാളികള്‍ വേറെയുമുണ്ട്'; പാക് ക്യാപ്റ്റന്‍

സന്തോഷ് ട്രോഫി: പഞ്ചാബിനെ 4 ഗോളിന് 'പഞ്ചറാക്കി' കേരളം, ഫൈനലിൽ എതിരാളി സർവീസസ്

SCROLL FOR NEXT