ശശി തരൂര്‍: ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് 
India

തരൂരിന്റെ പ്രകടനപത്രികയില്‍ 'അബദ്ധഭൂപടം'; കശ്മിര്‍ പൂര്‍ണമല്ല; വിവാദം

പ്രകടന പത്രികയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗമാണ് വിവാദമായത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശശി തരൂരിന്റെ പ്രകടന പത്രിക വിവാദത്തില്‍. പ്രകടന പത്രികയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗമാണ് വിവാദമായത്. കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനും ഇല്ലാതെയാണ് ഭൂപടം.

ലഡാക്ക്, ജമ്മു, കശ്മീര്‍ എന്നിവയും, പാക് അധീന കശ്മീരും ചൈനയുടെ നിയന്ത്രണത്തിലുള്ള അക്‌സായ്ചിന്‍ മേഖലയും ഭൂപടത്തില്‍ ഇല്ല. അബദ്ധം മനസിലായതോടെ പ്രകടനപത്രികയില്‍ ഇന്ത്യയുടെ പൂര്‍ണ ഭൂപടം ഉള്‍പ്പെടുത്തുകയായിരുന്നു.

പ്രകടന പത്രികയിലെ 'അബദ്ധ ഭൂപടം'  അതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ചര്‍ച്ചയാകുകയും ചെയ്തു. ലജ്ജാകരം, ഭിന്നിപ്പിക്കുന്നതാണെന്നും സാമുഹിക മാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നു.


കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു ശശി തരൂരിന്റെ എതിരാളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ഇന്നലെ അദ്ദേഹം പത്രിക കൈപ്പറ്റിയിരുന്നു. ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം എന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് തരൂര്‍ പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT