തരൂര്‍ ട്വീറ്റ് ചെയ്ത ചിത്രം 
India

'ആരാണ് പറഞ്ഞത് ലോക്‌സഭ ആകര്‍ഷകമല്ലാത്ത ഇടമെന്ന്? '; വനിതാ എംപിമാര്‍ക്കൊപ്പമുള്ള ചിത്രവുമായി തരൂര്‍

പാര്‍ലമെന്റിലെ സ്ത്രീകള്‍ ആരുടെയും തൊഴിലിടം ആകര്‍ഷമാക്കാനുള്ളവരല്ലെന്ന വിമര്‍ശനവും പോസ്റ്റിനു താഴെ ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാര്‍ക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍. ആറു വനിതാ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്, രസകരമായ കുറിപ്പോടെ തരൂര്‍ ട്വീറ്റ് ചെയ്തത്.

പാര്‍ലമെന്റ് ആകര്‍ഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത് എന്നാണ് ചിത്രത്തിന് തരൂര്‍ നല്‍കിയ ക്യാപ്ഷന്‍. എന്‍സിപിയിലെ സുപ്രിയ സുലെ, കോണ്‍ഗ്രസിന്റെ പാട്യാല അംഗം പ്രണീത് കൗര്‍, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും നടിമാരുമായ മിമി ചക്രബര്‍ത്തി, നുസ്രത് ജഹാന്‍, കോണ്‍ഗ്രസ് അംഗം ജ്യോതിമണി എന്നിവരുമൊത്തുള്ള ചിത്രമാണ് തരൂര്‍ പോസ്റ്റ് ചെയ്തത്.

തരൂര്‍ കൗതുകത്തോടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. നെഹ്രുവിന്റെ ആത്മാവ് ഒപ്പമുണ്ട് എന്നാണ് കമന്റുകളില്‍ ഒന്ന്. പാര്‍ലമെന്റിലെ സ്ത്രീകള്‍ ആരുടെയും തൊഴിലിടം ആകര്‍ഷമാക്കാനുള്ളവരല്ലെന്ന വിമര്‍ശനവും പോസ്റ്റിനു താഴെ ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി