മുഹമ്മദ് സഗീര്‍ യുവതിക്കൊപ്പം- സാബിര്‍ 
India

ക്ലീന്‍ ഷേവ് ചെയ്ത ഭര്‍തൃസഹോദരനൊപ്പം യുവതി ഒളിച്ചോടി; കാരണമിതാണ്

സഗീര്‍ വെളുത്ത പൈജാമയും കുര്‍ത്തയും മാത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ യുവതിയാകട്ടെ എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കുന്ന പ്രകൃതമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭര്‍ത്താവ് താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി ക്ലീന്‍ ഷേവ് ചെയ്ത ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി. എന്നാല്‍ താടി നീട്ടിയതല്ല, ലൈംഗിക താത്പര്യമില്ലായ്മയാണ് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് യുവതിയുടെ വാദം.ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് സഗീര്‍ ആര്‍ഷിയെ വിവാഹം കഴിച്ചത്. സഗീര്‍ വെളുത്ത പൈജാമയും കുര്‍ത്തയും മാത്രമാണ് ധരിച്ചിരുന്നത്. എന്നാല്‍ യുവതിയാകട്ടെ എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കുന്ന പ്രകൃതമായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ സഗീറിനോട് താടി വടിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ ശേഷവും താടിവടിക്കാന്‍ സഗീര്‍ തയ്യാറായില്ല. യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇക്കാര്യമൊഴികെ മറ്റ് എന്തു ചെയ്യാമെന്നായിരുന്നു സഗീറിന്റെ നിലപാട്. ഇതിനെ ചൊല്ലി ഇരുവരും വഴക്കിടല്‍ പതിവായി.

ഇതിനിടെയാണ് പതിവായി ക്ലീന്‍ ഷേവ് ചെയ്യുന്ന ഭര്‍ത്താവിന്റെ സഹോദരനോട് യുവതിക്ക് പ്രണയം തോന്നിയത്. ഇരുവരും തമ്മിലുള്ള അടുപ്പം വളര്‍ന്നു. ഫെബ്രുവരിയില്‍ യുവതി സാബിറിനൊപ്പം ഒളിച്ചോടുകയും ചെയ്തു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അര്‍ഷി തിരിച്ചെത്താതായതോടെ സഗീര്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ താടിയെ കുറിച്ച് ആര്‍ഷി നിരന്തരം പരാതിപ്പെട്ടതായും കുടംബത്തിന്റെ സമ്മര്‍ദം കാരണമാണ് യുവതി തന്നെ വിവാഹം കഴിച്ചതെന്നും സഗീര്‍ പൊലീസിനോട് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് യുവതി സഹോദരനൊപ്പം ഒളിച്ചോടിയെന്നും അവര്‍ തമ്മിലുള്ള പ്രണയം വ്യക്തമാക്കുന്നതിന്റെ തെളിവുകളും തന്റെ കൈവശം ഉണ്ടെന്നും സഗീര്‍ പറഞ്ഞു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് തന്നെ കൊന്ന ശേഷം അവര്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതായും സഗീര്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സാബിറിനൊപ്പം വീട്ടിലെത്തിയ അര്‍ഷി സഗീറിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബത്തെ അറിയിച്ചു. പകരം സാബിറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. സാഗിറിന്റെ താടിയല്ല വിവാഹമോചനത്തിന് ഇടയാക്കിയതെന്നും ലൈംഗിക താത്പര്യമില്ലായ്മാണ് അവനെ ഒഴിവാക്കാന്‍ കാരണമെന്നും യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീധനമായി നല്‍കിയ അഞ്ച് ലക്ഷം തിരികെ നല്‍കാനും യുവതി ആവശ്യപ്പെട്ടു. സഗീര്‍ വിവാഹമോചനം നല്‍കിയില്ലെങ്കിലും സഹോദരനൊപ്പം ജീവിക്കുമെന്നും യുവതി പൊലീസിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT