പ്രതീകാത്മക ചിത്രം 
India

'ഏറെ നേരം ഫോണില്‍ സംസാരിച്ചു', യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് സഹോദരന്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സഹോദരൻ. പഴനി സ്വദേശി മുരുഗേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 

എന്നാൽ ഗായത്രിയെ പരിശോധിച്ച ഡോക്ടർമാർ യുവതിയുടെ കഴുത്തിൽ സംശയകരമായ പാടുകൾ കണ്ടതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. കൊലയ്ക്ക് പിന്നിൽ സഹോദരനായ ബാലമുരുകനാണെന്ന് പൊലീസിന് വ്യക്തമായി. 

ഏറെനേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു പ്രകോപിതനായി കൊല നടത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

​Jantar Mantar Protest: മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?

'കുട്ടൻ ആള് പൊളിയാണല്ലോ'! തിയറ്ററിൽ കയ്യടി, ഒടിടിയിലും ഹിറ്റടിക്കാൻ 'ധൂമകേതു'; എവിടെ കാണാം

നിമിഷ സജയന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്