ചിത്രം: പിടിഐ 
India

'അവള്‍ക്ക് നീതി വേണം'; ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ , പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് (വീഡിയോ)

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം സംസ്‌കാരം നടത്തിയ സംഭവത്തില്‍ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.' ഞാന്‍ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് വേറൊന്നും വേണ്ട, നീതി മാത്രമാണ് വേണ്ടത്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അവരെ സഹായിക്കേണ്ടതുണ്ട്. അത് ഞങ്ങള്‍ ചെയ്യും. ഞാനവര്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് ഉറപ്പുനല്‍കി.'- രാഹുല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

'അവളുടെ മാതാപിതാക്കളുടെ കണ്ണീര്‍ പറയുന്നത് ഒന്നുമാത്രമാണ്. അവരുടെ മകള്‍ക്ക്, രാജ്യത്തിന്റെ മകള്‍ക്ക് നീതി വേണം. ഞാനവര്‍ക്കൊപ്പം പോരാടും'രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്‌കാരം നടത്തിയ ശ്മശാനത്തിലെ പുരോഹിതന്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ നുണ പരിശോധയനക്ക് വിധേയമാക്കുമെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്‍കിത് പ്രതാപ് സിങ് പറഞ്ഞു. 

ശ്മാശനത്തിലെ വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുമക്കവെ പെണ്‍കുട്ടി ഷോക്കേറ്റു മരിച്ചു എന്നാണ് പ്രതികള്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ വാട്ടര്‍ കൂളറില്‍ കറന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധന തുടരുകാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അറുപത് ദിവസത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുമെന്നും കമ്മീണര്‍ വ്യക്തമാക്കി. 

ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേഷ്യം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറില്‍നിന്ന് വെള്ളമെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്നും പറഞ്ഞു.

പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ചുണ്ടുകള്‍ക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാന്‍ ശ്രമിച്ചെങ്കിലും നാലുപേരും ചേര്‍ന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടന്‍ സംസ്‌കാരം നടത്തണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT