പ്രതീകാത്മക ചിത്രം 
India

ഓടുന്ന ട്രെയിനില്‍ കയറിയ കൊള്ളസംഘം ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് 

യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓടുന്ന ട്രെയിനില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ലക്‌നൗവില്‍നിന്നു മുംബൈയിലേക്കു വന്ന പുഷ്പക് എക്‌സ്പ്രസിലാണ് നടുക്കുന്ന സംഭവം. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഗത്പുരിക്കും കസാറയ്ക്കും ഇടയ്ക്കുവച്ച് പുറത്തുനിന്ന് അക്രമികള്‍ ട്രെയിനില്‍ കയറുകയായിരുന്നു. 

ഇഗത്പുരി വിട്ട് ട്രെയിന്‍ തുരങ്കത്തിലേക്കു പ്രവേശിച്ചപ്പോള്‍ വേഗം കുറച്ചു. ഈ സമയത്ത് എട്ടു പേര്‍ അടങ്ങുന്ന അക്രമി സംഘം വണ്ടിയില്‍ കയറുകയായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. എതിര്‍ത്തുനിന്നവരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടെയാണ് ഇരുപതുകാരിക്കു നേരെ ലൈംഗിക അതിക്രമുണ്ടായത്. 

ട്രെയിന്‍ കല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT