എന്‍ രംഗസ്വാമി വിക്കിപീഡിയ
India

'കടകളുടെ പേരുകള്‍ നിര്‍ബന്ധമായും തമിഴില്‍ വേണം'; സര്‍ക്കുലര്‍ വരുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

''ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്''

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരിയില്‍ എല്ലാ കടകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ തമിഴ് ഭാഷയില്‍ എഴുതണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എന്‍ രംഗസ്വാമി. നിയമസഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച സ്വതന്ത്ര അംഗം ജി നെഹ്‌റു കുപ്പുസ്വാമിയുടെ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെ ചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്തുകളിലും തമിഴ്പതിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ''ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടല്‍ക്ഷോഭം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഏകദേശം 1000 കോടി രൂപ ഇതിനായി ആവശ്യമാണെന്നും പൊതുമരാമത്ത്, ഷിഫറീസ് മന്ത്രിയുമായ കെ ലക്ഷ്മിനാരായണന്‍ സഭയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്