സല്‍മാന്‍ ഖാന്‍ ചിത്രം: ഫെയ്സ്ബുക്ക്
India

സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിവയ്പ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടു അജ്ഞാതര്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും അത്യാഹിതം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം നേതാവ് ലോറന്‍സ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ല്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹായി സമ്പത്ത് നെഹ്റ സല്‍മാന്‍ ഖാന്റെ വീട്ടിലെത്തിയിരുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് സമ്പത്ത് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാനുള്ള മുഴുവന്‍ പദ്ധതിയും ഇയാള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

മകന്‍റെ ശമ്പളം 10 ലക്ഷം; പൊയസ് ഗാര്‍ഡനില്‍ ഫ്‌ളാറ്റ് വാങ്ങിയത് ജയലളിത പറഞ്ഞിട്ട്; മോഹന് സംഭവിച്ചത് പറഞ്ഞ് ആലപ്പി അഷ്‌റഫ്

ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ കൊച്ചിയില്‍

സായ് സുദർശനും ടെസ്റ്റ് പരമ്പര നഷ്ടം; പരിക്കിൽ നട്ടംതിരിഞ്ഞ് ടീം ഇന്ത്യ

'മൂത്തവൻ പാർക്കൗറിൽ ബെസ്റ്റാ, ഇളയത് മുവായ് തായ്! ഇവരുടെ അപ്പൻ ​ഗുസ്തിയും; മൂന്ന് പേരെയും വച്ച് ഒരു ആക്ഷൻ പടം എടുക്കുമോ ?'