Manikandan, Injured SI Saravanakumar  
India

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; എസ്‌ഐയെ വധിച്ച കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

പ്രതി എം മണികണ്ഠനാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്

ആർ കിരുബാകരൻ

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. എസ്‌ഐ എം ഷണ്‍മുഖവേല്‍ കൊലപാതകത്തിലെ പ്രതികളിലൊരാളായ എം മണികണ്ഠനാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തിരുപ്പൂര്‍ ഗുഡിമംഗലം ഗ്രാമത്തില്‍ രണ്ടുദിവസം മുമ്പാണ് മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ എസ്‌ഐ ഷണ്‍മുഖവേലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായി പ്രതിയുമായി പോകവെ, മണികണ്ഠന്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എസ്‌ഐ കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം, കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ കണ്ടെടുക്കുന്നതിനായി ഗുഡിമംഗലത്തിനടുത്തുള്ള ചിക്കനൂരിലെ ഉപ്പരു അണക്കെട്ടിനടുത്തുള്ള നദിക്കരയിലേക്ക് മണികണ്ഠനെ കൊണ്ടുപോയി.

അവിടെ വെച്ച് അരിവാള്‍ ഉപയോഗിച്ച് മണികഠ്ണന്‍ പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്‌ഐ ശരവണകുമാറിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതി രക്ഷപ്പെടുന്നത് തടയാനും, സ്വയം രക്ഷാര്‍ത്ഥവുമായി ഇന്‍സ്‌പെക്ടര്‍ തിരുങ്കഗസമ്പന്തന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെടിയുതിര്‍ത്തു. വെടിയേറ്റ മണികണ്ഠന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിലെ ജോലിക്കാരായിരുന്നു മണികണ്ഠനും സഹോദരന്‍ തങ്കപാണ്ഡ്യനും പിതാവ് മൂര്‍ത്തി എന്ന തുവാകുടിയന്‍ (65) എന്നിവര്‍. ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ മൂവരും തമ്മില്‍ വഴക്കുണ്ടായി. നാട്ടുകാര്‍ എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്പറായ 100 ല്‍ വിളിച്ച് വിവരം അറിയിച്ചതിനെത്തുടര്‍ന്ന്, പെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഷണ്‍മുഖവേലും കോണ്‍സ്റ്റബിള്‍ അഴകുരാജയും രാത്രി 11 മണിയോടെ സ്ഥലത്തെത്തി.

തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ ഷണ്‍മുഖവേല്‍, മൂര്‍ത്തിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ മണികണ്ഠന്‍ എസ്‌ഐ ഷണ്‍മുഖവേലിനെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ എസ്‌ഐ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇതിനു പിന്നാലെ മണികണ്ഠനും സഹോദരനും പിതാവും കൂടി കോണ്‍സ്റ്റബിള്‍ അഴകുരാജയെയും ഫാം മാനേജറെയും ആക്രമിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Murder of Special Sub-Inspector of Police, M. Shanmugavel, one of the accused, M. Manikandan, was shot dead in police firing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT