നവ്‌ജ്യോത് സിങ് സിദ്ദു, ചരണ്‍ജിത് സിങ് ചന്നി/പിടിഐ 
India

സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍; മുഖ്യമന്ത്രി ചാംകൗര്‍ സാഹിബില്‍; പഞ്ചാബില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്. 86 സീറ്റിലേക്കുള്ള ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. 

രാജ്യസഭ എംപി പ്രതാപ് സിങ് ബാജ്‌വ കാംഡിയ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമരീന്ദര്‍ വാറിംഗ് ഗിദ്ദര്‍ബാഹയില്‍ നിന്നും മത്സരിക്കും.നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് മോഗ മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നല്‍കി. ഫെബ്രുവരി 14നാണ് നിയമസഭ തെരഞ്ഞെടുപ്പ്. 

യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മല്‍സരിക്കില്ല. പകരം ഗൊരഖ്പൂര്‍ അര്‍ബനിലാകും യോഗി ജനവിധി തേടുക. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് നോയിഡയില്‍ മത്സരിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 57 ലും, രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി