സിക്കിമില്‍ കനത്ത മഴ പിടിഐ
India

സിക്കിമില്‍ കനത്ത മഴ; മണ്ണിടിച്ചിലിൽ മൂന്ന് മരണം, കാണാതായവർക്കായി തിരച്ചിൽ

ജൂൺ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ജൂൺ 16) വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു. മംഗാനിലെ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. പശ്ചിമ ബം​ഗാൾ, മഹാരാഷ്ട്ര, ​ഗോവ, തെലങ്കാന, കേരളം, കർണാടക എന്നിവിടങ്ങളിലും ശക്തമായ മഴയാണ് തുടരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സിക്കിമിൽ നൂറോളം പേർ മരിച്ചിരുന്നു. ഇരുപതിനായിരത്തോളം പേരെ ദുരന്തം നേരിട്ട് ബാധിച്ചിരുന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT