1.27 Crore Hindus Missing From Electoral Rolls: Yogi Adityanath Photo | ANI
India

എസ്‌ഐആര്‍: 'ഒന്നേകാല്‍ കോടി ഹിന്ദുക്കളുടെ പേരില്ല'; തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യോഗി

അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണെന്നും യുപി മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എസ്‌ഐആര്‍ പ്രക്രിയയില്‍ വലിയ തോതില്‍ ഹിന്ദു വോട്ടര്‍മാര്‍ പുറത്തായതായി ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് 16 കോടിയിലധികം വോട്ടര്‍മാര്‍ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവില്‍ ഏകദേശം 13 കോടി വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് യോഗി ചൂണ്ടിക്കാട്ടി. ഇതിനുപുറമെ വിവിധ വിഭാഗങ്ങളില്‍ നിന്നായി അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 66 ലക്ഷത്തോളം ആളുകള്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഇല്ല. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ഏകദേശം 55 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 18നും 19നും ഇടയില്‍ പ്രായമുള്ള 4.5 ലക്ഷത്തോളം യുവ വോട്ടര്‍മാരുടെ പേരുകളും പട്ടികയില്‍ കാണാനില്ലെന്ന് യോഗി പറഞ്ഞു.

വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കപ്പെട്ടത് 28 നഗര നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയസാധ്യതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, മുന്‍പ് നടന്ന എസ്‌ഐആര്‍ പ്രക്രിയയിലൂടെ 2.04 കോടി പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും 84 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനര്‍ഹരെ നീക്കം ചെയ്യുന്നതിനിടയില്‍ അര്‍ഹരായ വലിയ വിഭാഗം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് ഗൗരവകരമാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Names Of 1.27 Crore Hindus Missing From Electoral Rolls In UP: Yogi Adityanath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

​ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി, തിരുവനന്തപുരത്തിന് സ്വർണക്കപ്പ്, ബ്ലാസ്റ്റേഴ്സിന് സമനില; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെനാല്‍റ്റി മിസ്സാക്കി ലൂണ, ചെന്നൈയിനെതിരെയും ഗോള്‍രഹിത സമനില; ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി