ബംഗാളില്‍ രാഷ്ട്രീയസംഘര്‍ഷത്തില്‍ വീടുകള്‍ തീയിട്ടനിലയില്‍ 
India

തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു, അണികള്‍ വീടുകള്‍ക്കു തീവച്ചു; പത്തു പേര്‍ വെന്തുമരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബീര്‍ഭുമിലെ രാംപൂര്‍ഘട്ടിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരിച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

അക്രമികള്‍ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകള്‍ക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്. തിങ്കളാഴ്ചയാണ് തൃണമൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷം നടന്ന രാംപൂര്‍ഘട്ട് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്റ് ചെയ്തു. 

സംഭവം രാഷ്ട്രീയസംഘര്‍ഷമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന് സിപിഎം വ്യക്തമാക്കി. മമത സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT