പ്രതീകാത്മക ചിത്രം 
India

ശ്വാസം കിട്ടാന്‍ ആലിന്റെ ചുവട്ടില്‍ പോയിരിക്കൂ; ഓക്‌സിജന്‍ ലെവല്‍ താഴ്ന്ന രോഗികള്‍ക്കു യുപി പൊലീസിന്റെ നിര്‍ദേശം,  പരാതി

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് 'ഒരിറ്റ്' ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് 'ഒരിറ്റ്' ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി അധികൃതര്‍. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശിച്ചതായുള്ള ബന്ധുക്കളുടെയും രോഗികളുടെയും പരാതികള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരിറ്റ് ഓക്‌സിജന് വേണ്ടി പ്ലാന്റുകള്‍ കയറിയിറങ്ങുമ്പോള്‍ അധികൃതരുടെ അവഗണനയ്ക്ക് പുറമേയാണ് വിചിത്രമായ നിര്‍ദേശമെന്ന് ബന്ധുക്കള്‍ പറയുന്നു.

പ്രയാഗ്‌രാജിലാണ് രോഗികളും ബന്ധുക്കളും അധികൃതരുടെ അവഗണനയ്ക്ക് എതിരെ രംഗത്തുവന്നത്. ആശുപത്രികള്‍ക്ക് മുന്നില്‍ തടിച്ചുകൂടാതെ, വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയാനാണ് അധികൃതര്‍ പറയുന്നത്. വീട്ടിലാണെങ്കിലും പല രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ആരും തന്നെ ഓക്‌സിജന്‍ തരാന്‍ തയ്യാറാവുന്നില്ലെന്ന് രോഗികളും ബന്ധുക്കളും വിതുമ്പലോടെ പറയുന്നു.

പ്രയാഗ് രാജില്‍ ബിജെപി എംഎല്‍എയുടെ ഓക്‌സിജന്‍ പ്ലാന്റിന് മുന്നിലാണ് രോഗികള്‍ കൂടുതലായി തടിച്ചുകൂടിയത്. അടുത്തിടെ പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ക്രമസമാധാനപാലനത്തിന് പ്ലാന്റിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ആശുപത്രികളിലും പ്ലാന്റുകളിലും ഓക്‌സിജന്‍ ഇല്ല എന്ന ബോര്‍ഡാണ് എഴുതിവച്ചിരിക്കുന്നത്. അധികാരികളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസ് അടിച്ചോടിക്കുകയാണെന്നും രോഗികള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT