പ്രതീക് ചൗധരി/ ചിത്രം: ഫേസ്ബുക്ക്‌ 
India

അച്ഛന് പിന്നാലെ മകനും; സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു 

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതീക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സിത്താര്‍ വാദകന്‍ പ്രതീക് ചൗധരി(49) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കോവിഡ് ലക്ഷണങ്ങളുമായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതീക്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത സിത്താര്‍വാദകനുമായ 
പണ്ഡിറ്റ് ദേബു ചൗധരി  കോവിഡ് ബാധിച്ച് മരിച്ച് ദിവസങ്ങള്‍ക്കകമാണ് മകനും മരണത്തിന് കീഴടങ്ങിയത്.   

കഴിഞ്ഞ ആഴ്ച അച്ഛന്റെ വിയോഗം ആരാധകരെ അറിയിച്ചത് പ്രതീകാണ്. ഇരുവരും ഒന്നിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദേബുവിന്റെ അന്ത്യം. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് പ്രതീക് ആശുപത്രി വിട്ടിരുന്നു. പിന്നീട് നില വഷളായതിനാല്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT