പ്രതീകാത്മക ചിത്രം 
India

പൊലീസിനെ ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം; ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

കര്‍ണാടകയിലെ ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം. പൊലീസ് റെയ്ഡ് ഭയന്ന് ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ചിക്കബല്ലാപുര താലൂക്കിലെ ഹെരനഗവേലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് സംഭവം. മൃതദേഹങ്ങള്‍ ഛിന്നിചിതറിയ നിലയിലായിരുന്നു. നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ക്വാറി അടഞ്ഞുകിടക്കുകയായിരുന്നു. അതിനിടെ പൊലീസ് റെയ്ഡ് ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് താലൂക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആരോഗ്യമന്ത്രി കെ സുധാകര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി. ജനുവരി 22ന് കര്‍ണാടകയില്‍ തന്നെയുള്ള ശിവമോഗയില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് എട്ടുപേരാണ് മരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്വാറിയിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ചിക്കബല്ലാപൂരയില്‍ അപകടം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍, വിവാദം

ഹര്‍മന്‍പ്രീത് സിങ്ങിനും അഭിഷേകിനും ഇരട്ടഗോള്‍; ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ റെഡ് അലര്‍ട്ട്

Today's Rashi Phalam August 20|പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും, ഓഫീസിൽ അധിക ചുമതല

വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി; ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തില്‍